Thursday, January 7, 2010

നഗരത്തില്‍ ഒരു മരണം

യാത്രയില്‍ ഒന്ന് പിറകോട്ടു നോക്കി
ആര്‍ക്കും ഇഷ്ടമായില്ല
പഴഞ്ജന്‍ ആരോ പറഞ്ഞു
മറുപടി അറിയാമായിരുന്നു മിണ്ടിയില്ല
വീട്ടില്‍ ആളുകള്‍ കൂടിയിരിക്കുന്നു
നിരാശ മുഖത്ത്
ശവം വരാന്‍ വൈകുമത്രേ
മകന് പത്ത് മണിക്ക് ഫ്ലൈറ്റിനു തിരുച്ചു പോണം
ആരോ പറഞ്ഞു നമുക്ക് എവെന്റുകരെ നോക്കാം
മകന്‍ പോയിക്കോട്ടെ ......
അവര്‍ക്ക് ഓനലൈനില്‍ കാണാമല്ലോ

No comments:

Post a Comment